---
title: "തലശേരിയിൽ 5 മാസം പ്രായമുള്ള ഇരട്ടകുട്ടികളിൽ ഒരു കുട്ടി മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാവാമെന്ന് സംശയം"
english_title: "One of the 5-month-old twins died in Thalassery; Suspicion of breast milk stuck in throat"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/194326/One of the 5-month-old twins died in Thalassery; Suspicion of breast milk stuck in throat"
published_at: "2024-03-25T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660165a83e35f_images_(5).jpeg"
keywords: []
---

# തലശേരിയിൽ 5 മാസം പ്രായമുള്ള ഇരട്ടകുട്ടികളിൽ ഒരു കുട്ടി മരിച്ച നിലയിൽ ; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാവാമെന്ന് സംശയം

> **Lead Summary:** തലശേരി: തലശ്ശേരി എരഞ്ഞോളി ചുങ്കത്തെ സുദീപത്തിൽ അനൂപ് - നിഷ ദമ്പതികളുടെ മകൾ അഞ്ച് മാസം പ്രായമുള്ള യാഷികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഇരട്ട കുട്ടികളിലൊരാളാണ് മരിച്ചത്.

## Article Content

തലശേരി: തലശ്ശേരി എരഞ്ഞോളി ചുങ്കത്തെ സുദീപത്തിൽ അനൂപ് - നിഷ ദമ്പതികളുടെ മകൾ അഞ്ച് മാസം പ്രായമുള്ള യാഷികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഇരട്ട കുട്ടികളിലൊരാളാണ് മരിച്ചത്.

ഞായറാഴ്ച രാത്രി മുലപ്പാൽ കുടിച്ച് കിടത്തിയതായിരുന്നു. പുലർച്ചയോടെയാണ് കുട്ടിയെ അബോധാവസ്ഥയിൽ  കണ്ടെത്തിയത്.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തലശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി.

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാവാമെന്നാണ് സൂചന. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/194326/One of the 5-month-old twins died in Thalassery; Suspicion of breast milk stuck in throat)